Thursday, August 24, 2006

ഈ ദീപം അണയുന്നു

നമ്മളുടെ പ്രണയം കാറ്റിലുലയുന്നു
നിലാവിന്‍റെ നിഴലില്‍
തെളിഞ്ഞു നിന്ന
ദീപങ്ങള്‍
‍പിന്നില്‍നിന്നാരോ
ഊതിക്കെടുത്തുന്നു...

കൂട്ടുകാരാ..
നിന്‍റെ കാലുകളുടെ
പിന്നില്‍ നിന്നുള്ള ശബ്ദം തിരിച്ചറിഞ്ഞ്
എത്രയോ തവണ
ഞാന്‍ എനിക്കുതന്നെ നല്‍കിയ
മുന്നറിയിപ്പുകള്‍
അവഗണിച്ചു ഞാന്‍ , നീയും

കൂട്ടുകാരാ..
അതു നീതന്നെയല്ലേ..
എനിക്കറിയമാമായിരുന്നു,
എന്നിട്ടും ..
നമ്മള്‍ പിരിയാതിരുന്നത്
എന്തായിരുന്നു...

ഇരുളും വെളിച്ചവും
ഒന്നാകുന്നേടത്തു നിന്ന്
ഞങ്ങള്‍ തുടങ്ങിയ സ്വപനങ്ങളും
പ്രണയവും
ഇവിടെ അവസാനിക്കുമെന്നു
മനസില്‍ ആരോ മന്ത്രിക്കുന്നു

ആവാം..
എല്ലാം നമുക്ക് പാതിവഴിയാക്കി
പിരിയാം
മറക്കരുതാത്ത സ്വപ്നങ്ങളും
പിറക്കാതെ പോയ നോവുകളും സാക്ഷി

സ്വന്തമല്ലാതെസ്വന്തമാക്കിയ
നിന്‍റെ
ഹൃദയവുംസ്വപ്നങ്ങളും
തിരികെത്തരാം

എല്ലാം എനിക്കു നഷ്ടമാവുന്നു
നീയും
നിന്‍റെ ഹൃദയവും
എത്രയോ നാള്‍ ഞാന്‍എന്‍റെ
ഹൃദയത്തോടു ചേര്‍ത്തുവച്ച
നിന്‍റെ നിഴലുകള്‍..

ഓര്‍ക്കാവുന്നതിനും അപ്പുറമാണത്
എങ്കിലും
ഞാന്‍ എല്ലാം തിരികെത്തരുന്നു.

അറിയുമോ കുട്ടീ
നിന്നെ ഞാന്‍
എത്ര തീവ്രമായി പ്രണയിക്കുന്നെന്ന്.

എന്‍റെ
ഹൃദയത്തിലെവിടെയോവിങ്ങുന്ന
നൊന്പരങ്ങള്‍കാണാന്
‍എപ്പോഴും നീയുണ്ടാകുമെന്നു
എത്രനാള്‍ ഞാന്‍ സ്വപ്നം
കണ്ടുവെന്നറിയുമോ..
വേണ്ട.
എല്ലാത്തിനും യാത്രാമൊഴി.

Monday, July 31, 2006

വീണ്ടും യാത്ര പറയുന്നു ഞാ൯

എല്ലാം അവസാനിപ്പിക്കുകയാണ്.
നിന്റെ പ്രണയം എന്നെ വല്ലാതെ തടവിലാക്കുന്നു
നിന്നെക്കുറിച്ചുള്ള ഓരോ ഓ൪മകളും മധുരമാണ്.
പക്ഷെ നിന്നുക്കുറിച്ചുള്ള ഓരോ ചിന്തകളും
എന്നെ നമ്പരത്തിലാക്കുന്നു.
നിനക്കായുള്ള
ഓരോ നിമിഷങ്ങളുടെ കാത്തിരിപ്പും
വ൪ഷങ്ങളുടെ ദൈ൪ഖ്യവും
നോവുകളും സമ്മാനിക്കുന്നു.

അറിയാം. എന്റെ ഓരോ കാത്തിരിപ്പും
വെറുതെയാണെന്ന്. അറിയാം,
എന്റെ നൊമ്പരങ്ങളും കാത്തിരിപ്പും നിന്നെയും
വേദനിപ്പിക്കുന്നുണ്ടെന്ന്.
എന്റെ ദുഖം നിന്നെയും
വിഷാദത്തിലാക്കുന്നെന്ന്.

ഓരോ വേദനയുടെയും കണ്ണുനീ൪
പരസ്പരംതുടച്ചപ്പോഴും
ഓ൪ക്കാതെപോയി അതിലേറെ ദുഖം
നമ്മള് പരസ്പരം സമ്മാനിക്കുമെന്ന്.
ഹൃദയത്തിന്റെ മാറാത്ത നോവായി പരസ്പരം
അവശേഷിപ്പിച്ച് നമ്മള്
എത്രയോ തവണയാത്ര പറഞ്ഞിരിക്കുന്നു.
അതിലേറെവാക്കു ലംഘിച്ചിരിക്കുന്നു.
ഇന്നും വലിയ മാറ്റമുണ്ടാകുമെന്നു തോന്നുന്നില്ല.
എങ്കിലും
ഞാ൯ യാത്രപറയുന്നു.

Tuesday, July 25, 2006

Thursday, June 29, 2006

cell

സാറെ സാറെ സാമ്പാറെ...

കെ.എം മാണിയോട് മന്ത്രി തോമസ് ഐസക് നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോടാന്ന് പറഞ്ഞെന്നും പറഞ്ഞില്ലെന്നും. നാട്ടാരെക്കൊണ്ടെല്ലാം എന്തു പാടു പെട്ടാ സാറേന്ന് വിളിപ്പിക്കുന്നേന്ന് മന്ത്രിക്കറിയില്ലല്ലോ? അതു വിട്ടുകളയാം.

ഈ സാറെ വിളിപ്പിക്കലിനു പിന്നിലൊരു കഥയുണ്ടു പോലും. എന്റെയൊരു സുഹൃത്താ ഈ വിവരം തന്നത്. അവനോട് കടപ്പെടാപ്പാട്.

കാലാ കാലങ്ങളായി പാലാക്കാര്‍ക്ക് കൊടുത്തും വാങ്ങിയും മന്ത്രിയായും അല്ലാതെയും കഴിയുന്ന കാലം. ഇന്നും വല്യ വ്യത്യാസമില്ല. നേതാക്കളെ കാണാന്‍ രാവിലെ മുതല്‍ കാണാറുള്ള നീണ്ട പതിവു ക്യൂ മാണിച്ചട്ടന്റെ വീട്ടിലും. വെള്ള ഖദറിട്ട് മീശ കറപ്പിച്ച് നേതാവ് ഇറങ്ങിവരുന്നു. ആവശ്യക്കാരനെ കാണുന്നതും കെ.എം മാണി വിനീതനാകുന്നു. എന്നിട്ട് തോളില്‍ തലോടി ''കുഞ്ഞു മാണിസാറിനോടു പറ എന്താ വേണ്ടേ? എന്തു പറഞ്ഞാലും മാണിസാറ് ചെയ്തു തരും. മാണിസാറ് അതിനല്ലെ ഇവിടെ നിങ്ങടെ നേതാവായിരിക്കുന്നെ. മാണിസാറുള്ളപ്പം..... മാണിസാറ്..... മാണിസാറ്.... മാണിസാറ്... മാണിസാറ്... ''

കാര്യം പറഞ്ഞു കഴിഞ്ഞ് പോകാനിറങ്ങുമ്പം അപേക്ഷയുമായി ചെന്നവന്‍ എന്നാ മാണിസാറെ ... മാണിസാറെ ... എന്ന നിലയാകും. അങ്ങനെ മാണി സാറ് എല്ലാര്‍ക്കും മാണിസാറായി.

എന്തിനാ അധികം? പറഞ്ഞു പറഞ്ഞ് മകന്‍ ജോസ് മാണി വരെ ഇപ്പം മാണിസാറെ ഞാന്‍ ഉറങ്ങാമ്പോകുവാ എന്നു പറഞ്ഞിട്ടാണത്രെ രാത്രിയില്‍ ഉറങ്ങാന്‍ പോകുന്നത് എന്നു പോലും.

Monday, June 26, 2006

അറിയാതെ പോകുമോ നീ

ഉണ്ണീ കരയാതെ
അകലെയാണെങ്കിലും
എന്‍ മാറില്‍ ചുരത്തും
മുലപ്പാല്‍ നിനക്കായ്

അണയാതെ കാത്തൊരെ
ന്‍സ്വപ്നങ്ങളെ
അകലെയാണെങ്കിലും
ഉണ്ണീ നീ അറിയാതെ പോകുമോ?

കരുത്തനായ് നീ
വരുന്നതും കാത്ത്
ഈ അമ്മഇരുളിലേയ്ക്കുറ്റു
നോക്കുന്നത്
അകലെയാണെങ്കിലും
ഉണ്ണീ നീ കാണാതെ പോകുമോ

അത്ര സ്വപ്നങ്ങളും
പ്രാര്‍ഥനകളും
കരുതുന്നുനെഞ്ചിലിരുള്‍
വീഴുവോളംതേങ്ങുന്നു ഞാന്‍
അകലെയാണെങ്കിലും ഉണ്ണീ
നീ കാണാതെ പോകുമോ
എന്‍ നോവുകളും

Sunday, June 25, 2006

മറന്നു ഞാന്‍

ഉമ്മവയ്ക്കാന്‍
മറന്നൊരച്ഛന്റെ
നെഞ്ചിലിരമ്പും
നോവുകള്‍
ഞരക്കങ്ങള്‍
കേള്‍ക്കുവാനുണ്ണീ
നീ എവിടെ
മടങ്ങി വരുവോളം
ഞാനിവിടെ
കാത്തു നില്‍ക്കാം
വേണ്ട,
ഞാനും കൂടെ വരാം
നമുക്കൊരുമിച്ചു
യാത്രയാവാം