Monday, June 26, 2006

അറിയാതെ പോകുമോ നീ

ഉണ്ണീ കരയാതെ
അകലെയാണെങ്കിലും
എന്‍ മാറില്‍ ചുരത്തും
മുലപ്പാല്‍ നിനക്കായ്

അണയാതെ കാത്തൊരെ
ന്‍സ്വപ്നങ്ങളെ
അകലെയാണെങ്കിലും
ഉണ്ണീ നീ അറിയാതെ പോകുമോ?

കരുത്തനായ് നീ
വരുന്നതും കാത്ത്
ഈ അമ്മഇരുളിലേയ്ക്കുറ്റു
നോക്കുന്നത്
അകലെയാണെങ്കിലും
ഉണ്ണീ നീ കാണാതെ പോകുമോ

അത്ര സ്വപ്നങ്ങളും
പ്രാര്‍ഥനകളും
കരുതുന്നുനെഞ്ചിലിരുള്‍
വീഴുവോളംതേങ്ങുന്നു ഞാന്‍
അകലെയാണെങ്കിലും ഉണ്ണീ
നീ കാണാതെ പോകുമോ
എന്‍ നോവുകളും

2 Comments:

At 5:11 AM, Blogger വര്‍ണ്ണമേഘങ്ങള്‍ said...

കാണാതെ പോകുവാനാകില്ല..
ഈ പോസ്റ്റും.

 
At 9:44 AM, Blogger ബിന്ദു said...

നന്നായിട്ടുണ്ട്‌. :)

 

Post a Comment

Links to this post:

Create a Link

<< Home