Monday, July 31, 2006

വീണ്ടും യാത്ര പറയുന്നു ഞാ൯

എല്ലാം അവസാനിപ്പിക്കുകയാണ്.
നിന്റെ പ്രണയം എന്നെ വല്ലാതെ തടവിലാക്കുന്നു
നിന്നെക്കുറിച്ചുള്ള ഓരോ ഓ൪മകളും മധുരമാണ്.
പക്ഷെ നിന്നുക്കുറിച്ചുള്ള ഓരോ ചിന്തകളും
എന്നെ നമ്പരത്തിലാക്കുന്നു.
നിനക്കായുള്ള
ഓരോ നിമിഷങ്ങളുടെ കാത്തിരിപ്പും
വ൪ഷങ്ങളുടെ ദൈ൪ഖ്യവും
നോവുകളും സമ്മാനിക്കുന്നു.

അറിയാം. എന്റെ ഓരോ കാത്തിരിപ്പും
വെറുതെയാണെന്ന്. അറിയാം,
എന്റെ നൊമ്പരങ്ങളും കാത്തിരിപ്പും നിന്നെയും
വേദനിപ്പിക്കുന്നുണ്ടെന്ന്.
എന്റെ ദുഖം നിന്നെയും
വിഷാദത്തിലാക്കുന്നെന്ന്.

ഓരോ വേദനയുടെയും കണ്ണുനീ൪
പരസ്പരംതുടച്ചപ്പോഴും
ഓ൪ക്കാതെപോയി അതിലേറെ ദുഖം
നമ്മള് പരസ്പരം സമ്മാനിക്കുമെന്ന്.
ഹൃദയത്തിന്റെ മാറാത്ത നോവായി പരസ്പരം
അവശേഷിപ്പിച്ച് നമ്മള്
എത്രയോ തവണയാത്ര പറഞ്ഞിരിക്കുന്നു.
അതിലേറെവാക്കു ലംഘിച്ചിരിക്കുന്നു.
ഇന്നും വലിയ മാറ്റമുണ്ടാകുമെന്നു തോന്നുന്നില്ല.
എങ്കിലും
ഞാ൯ യാത്രപറയുന്നു.

2 Comments:

At 11:44 PM, Blogger വര്‍ണ്ണമേഘങ്ങള്‍ said...

കാത്തിരിപ്പുകള്‍ വെറുതേയാകാതിരിക്കട്ടെ.

 
At 6:25 AM, Blogger പരസ്പരം said...

സ്വാഗതം ബൂലോഗത്തിലേയ്ക്ക്. തുടക്കം തന്നെ ഒരു വിരഹത്തോടെയാണല്ലോ. പേജ് കൊള്ളാം എങ്കിലും ആദ്യത്തെ ആ പരസ്യം ഉഴിവാക്കികൂടെ? മലയാളം ബ്ലോഗ് സെറ്റിങ്ങസ് thanimalayalam.org, thanimalayalam.in എന്നിവിടങ്ങളില്‍ കിട്ടും.

 

Post a Comment

Links to this post:

Create a Link

<< Home